July 16, 2026

കുഴൽപ്പണം കവർച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ.

0
1611227848057.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കുഴൽപ്പണം കവർച്ച ചെയ്യുന്ന 15 അംഗ സംഘത്തിലെ ഒരാൾ പിടിയിൽ.
കഴിഞ്ഞ 13-ന് 
 മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ പാതിരിപ്പാലത്ത്  മൈസൂരിൽ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാർ യാത്രക്കാരെ ദേശീയപാതയിൽ മിനി ലോറി ക്കൊണ്ട് റോഡിന് കുറുകെ ഇട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്ത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച 15 അംഗ കുഴൽപണ കവർച്ച ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടിരുന്ന തൃശ്ശൂർ വരാന്തപ്പള്ളി സ്വദേശിയായ നൊട്ടപ്പള്ളി വീട്ടിൽ ചന്ദ്രൻ മകൻ സിനീഷ് (32)എന്ന പ്രതിയെയാണ്  അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇൻസ്പെക്ടർ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.  . കവർച്ചയ്ക്ക് വേണ്ടി ഉപയോഗിച്ച
 KL.17.G.3199 നമ്പർ  
 ടെമ്പോ ട്രാവലറിന്റെ ഉടമയാണ്  പ്രതി. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ് , സിപി.ഓ മാരായ യൂനീസ് , സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ
അറസ്റ്റുകൾ ഉണ്ടാവുമെന്നും കവർച്ചയ്ക്ക് ഉപോയിച്ച മറ്റ് വാഹനങ്ങൾ ഉടൻ തന്നെ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *