April 30, 2024

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്: .235 പേര്‍ക്ക് രോഗമുക്തി

0
.237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 237  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21119 ആയി. 17823 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 131 മരണം. നിലവില്‍ 3165 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2439 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
അമ്പലവയല്‍ സ്വദേശികള്‍ 47, കല്‍പ്പറ്റ, മാനന്തവാടി 21  പേര്‍ വീതം, ബത്തേരി 19, നെന്മേനി, പൊഴുതന 14 പേര്‍ വീതം, പടിഞ്ഞാറത്തറ, പുല്‍പള്ളി 13 പേര്‍  വീതം, വൈത്തിരി 11, വെള്ളമുണ്ട 10, തവിഞ്ഞാല്‍ 9, പനമരം, നൂല്‍പ്പുഴ 7 പേര്‍ വീതം, മുള്ളന്‍കൊല്ലി 5, കണിയാമ്പറ്റ, മേപ്പാടി, പൂതാടി 4 പേര്‍ വീതം, എടവക, മുട്ടില്‍,തിരുനെല്ലി 3 പേര്‍ വീതം, മൂപ്പൈനാട്, മീനങ്ങാടി 2 പേര്‍ വീതം, കോട്ടത്തറ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. കുവൈറ്റില്‍ നിന്നും വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 
*235 പേര്‍ക്ക് രോഗമുക്തി*
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 6, മൂപ്പൈനാട്, നെന്മേനി, വൈത്തിരി,
കല്‍പ്പറ്റ 3 പേര്‍ വീതം, അമ്പലവയല്‍, പുല്‍പള്ളി, പൊഴുതന, മാനന്തവാടി,
വെള്ളമുണ്ട 2 പേര്‍ വീതം, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശിക ളായ ഓരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയി ലുള്ള 203 പേരുമാണ് രോഗമുക്തി  നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *