September 23, 2026

കമ്പളക്കാട് ലയൺസ് ക്ലബ് ക്ലിക്ക് സ്റ്റാർട്ട് പ്രവർത്തനങ്ങൾ നടത്തി

0
IMG-20220702-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 2022-23 ലയൺസ് ഇയറിലെ ആദ്യ ദിവസമായ ജൂലൈ ഒന്നിന് കമ്പളക്കാട് ലയൺസ് ക്ലബ് ക്ലിപ്പ് സ്റ്റാർട്ട് എന്ന പേരിൽ അഞ്ച്  പ്രവർത്തനങ്ങൾ ഒരേദിവസം നടത്തി.

രാവിലെ 9.30ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ലയൺസ് അംഗങ്ങൾ രക്തദാനം നടത്തി.11 മണിക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് ദിനം പ്രമാണിച്ച് ബത്തേരിയിലെ ചാർട്ടേഡ് അക്കൗണ്ട് അനൂപിനെ ആദരിച്ചു.ഉച്ചയ്ക്ക് ഒരു മണിക്ക് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കോട്ടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ :ഈവ്സ് കാതറിനെ ആദരിച്ചു.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് മാങ്കോസ്റ്റിൻ തൈ നട്ടു.
നിർധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.
 ഭാര വാഹികളായ അബ്ദുൽ നാസർ, വി.സജി മാത്യു, സിബി തോമസ് വാഴക്കൽ,ജോബിൻ ജോസ്,സജിത്ത് കെ. എസ്, ഓസ്റ്റിൻ കടമല ഷിബു ഐസക്,എൻ. എം ജോർജ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *