April 25, 2026

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അക്രമം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

0
IMG-20220706-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജൂണ്‍ 24നു രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു ജാമ്യം. എംപിയുടെ ഓഫീസില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസുകാരെ കൈയേറ്റം ചെയ്തതിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വിദ്യാര്‍ഥികള്‍ക്കു ജാമ്യം ലഭിച്ചത്. ആദ്യ കേസില്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും രണ്ടാമത്തേതില്‍ ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. രണ്ടു കേസുകളിലും രണ്ടു പെണ്‍കുട്ടികളടക്കം 29 വീതം പ്രതികളാണുള്ളത്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി അഡ്വ.പി. ചാത്തുക്കുട്ടി ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *