November 9, 2026

അജ്ഞാത മൃതദേഹം അടയാളങ്ങൾ പോലീസ് പരസ്യപെടുത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല

0
IMG-20220707-WA00082.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അജ്ഞാത മൃതദേഹത്തിൻ്റെ അടയാളങ്ങൾ പോലീസ് വെളിപെടുത്തിയിട്ടും ഇത് വരെ ഒരു തുമ്പും ലഭിച്ചില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
 പഴശിപാർക്കിന് സമീപം ചങ്ങാടക്കടവ് പാലത്തിന് താഴെയായി പുഴയിൽ തലയറ്റു പോയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം 
കണ്ടെത്തിയത്.
,മൃതദേഹം 165 ഉയരത്തോടും ഇരുനിറത്തോടും ,ഒത്ത ശരീരത്തോടും കൂടിയതാണ് ശരീരത്തിൽ കറുത്ത പാന്റ് ധരിച്ച്  മുകളിലായി നീല കരയോട് കൂടിയ വെള്ള മുണ്ടും ദേഹത്ത് വെള്ള ബനിയനും അതിന്  മുകളിലായി കറുത്ത കളറോട് കൂടിയ ഫുൾ കൈ ഷർട്ടും പ്രസ്തുത ഷർട്ടിന് മുകളിലായി കാക്കി കളർ എന്ന് തോന്നിക്കുന്ന ഹാഫ് കൈ ഷർട്ട് ധരിച്ച നിലയിലുമാണ്.കറുപ്പ് കളർ ചെരുപ്പാണ് ധരിച്ചിട്ടുള്ളത്.ഇടത് കൈ തണ്ടയിൽ ടൈമാക്സ്, കമ്പനിയുടെ ഗോൾഡൻ കളർ ചെയ്യിനോട് കൂടിയ വാച്ച് ധരിച്ചതായും വലത് കാൽ ഉപ്പൂറ്റിയിൽ ക്രാപ്പ്  ബാൻഡേജ് ചുറ്റികെട്ടിയ നിലയിലും ബാൻഡേജിനുള്ളിൽ പഴയ മുറിവുള്ളതായും കാണുന്നു .
കൂടാതെ ഷർട്ടിന്റെ പോക്കറ്റിൽ ഡോളോ ഗുളികയും തീപ്പെട്ടിയും കണ്ടെടുത്തു. ഇയ്യാളെ പറ്റി , വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്,
പോലീസ് അറിയിച്ചു .
ബന്ധപ്പെടേണ്ട നമ്പറുകൾ  
മാനന്തവാടി പോലീസ് സ്റ്റേഷൻ – 04935-240232
എസ് ഐ  മാനന്തവാടി -9497980816
ഇൻസ്‌പെക്ടർ മാനന്തവാടി-9497987199
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *