July 17, 2026

ദൈവദാസൻമാർ ഈവാനിയോസ് പിതാവിൻറ 69 മത് ഓർമ്മ പെരുന്നാൾ മാനന്തവാടി മേഖല സമുചിതമായി ആചരിച്ചു

0
IMG-20220718-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ദൈവദാസൻമാർ ഈവനായോസ് പിതാവിൻ്റെ അറുപത്തിയൊമ്പതാം
ഓർമ്മ പെരുന്നാൾ പതിനൊന്ന് പള്ളികളിൽ നിന്നും വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ ധാരാളം പ്രതിനിധികൾ പങ്കെടുത്തു. റവ.ഫാ.ആൻ്റോ എടക്കളത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. മാനന്തവാടി പ്രോട്ടോ വികാരി റവ.ഫാ.റോയി വലിയ പറമ്പിൽ , റവ. ഫാ. സണ്ണി വെട്ടിക്കാട്ട് , ആൻ മരിയ ചേരൂർ, വർഗീസ് പോക്കാട്ട് ,ഷാജി കൊയിലേരി, റവ. സിസ്റ്റർ റോസിലിൻ ഡി എം എന്നിവർ പ്രസംഗിച്ചു. 
ദൈവദാസന്മാർ ഇവാനിയോസ് പിതാവിൻറെ തിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ട എം സി വൈ എം ക്വിസ് മത്സരത്തിന്റെയും ,മാതൃ ജ്യോതിസ് ക്വിസ് മത്സരത്തിന്റെയും ,എംസിഎയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിന്റെയും ,അനുസ്മരണ ഗാന മത്സരത്തിന്റെയും സമ്മാനങ്ങൾ വിതരണം ചെയ്തു. ധൂപ പ്രാർത്ഥനയ്‌ക്ക് സീനിയർ വൈദികൻ ഫാ. സണ്ണി വെട്ടിക്കാട്ട് നേതൃത്വം നൽകി.  അബ്രഹാം പോക്കത്തായിൽ സ്പോൺസർ ചെയ്ത പാച്ചോർ നേർച്ചയോടുകൂടി അനുസ്മരണ പരിപാടികൾ പര്യവസാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *