June 19, 2026

ബ്ലേഡ് മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണം : ഡി.വൈ.എഫ്.ഐ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

0
IMG-20220719-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് മേപ്പാടിയിൽ യുവ വ്യാപാരിയുടെ ആത്മഹത്യയ്ക്ക്  കാരണക്കാരായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ബ്ലേഡ് മാഫിയക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്ഐ മേപ്പാടി മേഖലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മുഴുവൻ ബ്ലേഡ് മാഫിയകൾക്കെതിരെയും കർശന നടപടി കൈക്കൊള്ളണമെന്നും ബ്ലേഡ് മാഫിയയെ തുടച്ചു നീക്കാനാവശ്യമായ അടിയന്തിര നടപടികൾ ഉണ്ടാവണമെന്നും പരാതിയിൽ ഡിവൈഎഫ്ഐ ആവിശ്യപ്പെട്ടു. ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭം ഏറ്റെടുക്കാനാണ് ഡിവൈഎഫ്ഐ നിശ്ചയിച്ചിട്ടുള്ളത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ബ്ലോക്ക് ട്രഷറർ എം കെ റിയാസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഹാരിസ്, മേഖല സെക്രട്ടറി രതീഷ്, മേഖല പ്രസിഡന്റ് പ്രണവ്, മേഖല ട്രഷറർ ജസീൽ, സലാം എന്നിവർ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെത്തിയതാണ്  പരാതി നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *