March 29, 2024

ഹെൽത്ത് കാർഡ് വിതരണം ചെയ്തു

0
Img 20220724 Wa00222.jpg
നൂൽപ്പുഴ:പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ – ജീവിത നിലവാരം പരിശോധിച്ച് രേഖപ്പെടുത്തുന്നതിനുള്ള ഹെൽത്ത് കാർഡിന്റെ ജില്ലാതല വിതരണോദ്ഘാടനം സബ് കളക്ടർ ആർ ശ്രീലക്ഷ്മി നിർവഹിച്ചു. നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് അധ്യക്ഷത വഹിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പ്, യൂണിസെഫ്, ആരോഗ്യവകുപ്പ് എന്നിവരുമായി ചേർന്നാണ് ഹെൽത്ത് കാർഡ് തയ്യാറാക്കിയത്. സ്ഥാപനത്തിൽ പ്രവേശനം നേടുന്നതു മുതൽ പഠനം പൂർത്തിയാക്കുന്നത് വരെയുള്ള കാലയളവിലെ വിദ്യാർത്ഥികളുടെ സമഗ്രവും തുടർകാലങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തവുമായ രീതിയിലുമാണ് ഹെൽത്ത് കാർഡുകൾ തയ്യാറാക്കിയത്. ഇതോടൊപ്പം കുട്ടികളിലെ അനീമിയ ടെസ്റ്റ് ചെയ്യുന്നതിനുള്ള സ്ക്രീനിങ് ടെസ്റ്റും നടത്തുന്നുണ്ട്. ഇത് പിന്നീട് പ്രീമെട്രിക്, പോസ്റ്റ് മെട്രിക് അന്തേവാസികൾക്കും അതോടൊപ്പം പട്ടികവർഗ്ഗ സങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി, വാർഡ് മെമ്പർ ധന്യ വിനോദ്, ഐ.റ്റി.ഡി.പി അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ മോഹൻദാസ്, സ്കൂൾ പ്രിൻസിപ്പാൾ സുരേഷ് ബാബു, ഹെഡ്മാസ്റ്റർ കെ.പി ഷാജു, ടി.ഡി.ഒ ജി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *