April 26, 2024

ആരാധന സ്വാതന്ത്ര്യ സംരക്ഷണത്തിനായി യാക്കോബായ സഭ ഉപവാസ സമരം തുടങ്ങി

0
Img 20200910 Wa0486.jpg
മാനന്തവാടി ∙ഇടവക ജനത്തിന്റെ അവകാശങ്ങളും ആരാധന സ്വാതന്ത്ര്യവും ഉറപ്പ്
വരുത്തുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട്
യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഉപവാസ സമരം തുടങ്ങി.
മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഉപവാസ
സമരത്തിന്റെ ഭദ്രാസന തല ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി
അതിരംപുഴയിൽ നിർവഹിച്ചു. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ
അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.എം. ഷിനോജ്,
എെസക് കുറുങ്ങാട്ടിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ഷിൽസൻ മത്തോക്കിൽ,
കെ.വി. കുര്യാക്കോസ്, എം.വി. വർഗീസ്, കെ.കെ. റെജി, ഫാ. ജോർജ്
നെടുംന്തള്ളിൽ, ഫാ. എൽദൊ കൂരൻതാഴത്തുപറമ്പിൽ, ഫാ. എൽദൊ വട്ടമറ്റത്തിൽ,
ഡീക്കൺ വി.സി. സോജൻ, വി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു. സഹവികാരി ഫാ. എൽദൊ
മനയത്ത് സ്വാഗതവും ഭദ്രാസന ജോ. സെക്രട്ടറി കെ.ജെ. ജോൺസൺ നന്ദിയും പറഞ്ഞു.
11ന് രാവിലെ 10 മണി മുതൽ ബത്തേരി സെന്റ് മേരിസ് സനോറോ പള്ളിയിലും 12ന്
രാവിലെ 10 മണി മുതൽ പുല്പള്ളി സെൻ്റ് ജോർജ് സിംഹാസന കത്തീഡ്രലിലും ഉപവാസ
സമരം നടക്കും. ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,
വൈദികർ എന്നിവർ പങ്കടുക്കും. സംസ്ഥാന സർക്കാരിന്റെ കോവിഡ് 19 പ്രോട്ടോകോൾ
പാലിച്ചാണ് സമരം നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *