April 26, 2024

എ ടി. എം കൗണ്ടർ പൂട്ടി കിടക്കുന്നു : ഡി.വൈ.എഫ് ഐ.റീത്ത് വെച്ച് പ്രതിഷേധിച്ചു

0
Img 20200910 Wa0315.jpg
 
വാഴവറ്റ : കേരള ഗ്രാമീൺ ബാങ്കിന്റെ നിയന്ത്രണത്തിൽ ഉള്ള എ ടി. എം കൗണ്ടർ ഒരു  മാസമായി പൂട്ടികിടക്കുകയാണ്. പലപ്രാവശ്യം  ഡി വൈ എഫ് ഐ . പ്രവർത്തകർ ബാങ്ക് മനേജരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്തു. എന്നിട്ടും ഒരുതരത്തിലുള്ള നടപടികളും സ്വികരിക്കത്തതിനാലാണ്  വാഴവറ്റ മേഖലാ കമ്മിറ്റി എ. ടി. എം കൗണ്ടറിൽ റീത്ത്‌ വെച്ച്‌ പ്രതിഷേധിച്ചത്‌‌.വാഴവറ്റയിലെ എ റ്റീ എം പ്രവർത്തനരഹിതമായതോടെ ജനങ്ങൾ ആശ്രയിച്ചിരുന്നത്‌ മീനങ്ങാടി ടൗണിലുള്ള എ .ടി. എം കൗണ്ടറായിരുന്നു. മീനങ്ങാടി കണ്ടെയിമെന്റ് സോൺ ആയതോടെ ജനങ്ങളുടെ ബുദ്ധിമുട്ട്‌ ഇരട്ടിച്ചു. അടിയന്തരമായി എ ടി എം കൗണ്ടർ പ്രവർത്തനക്ഷമം ആക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാഴവററ മേഖലാ സെക്രട്ടറി മുഹമ്മദ് ഷജീദ് അറിയിച്ചു. വഴവറ്റ മേഖല പ്രസിഡന്റ് രെജീഷ് ,യൂണിറ്റ് സെക്രട്ടറി നിധിൽ വി.പി. ,അൻഷിർ ,സുനിഷ് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *