March 29, 2024

Day: January 7, 2021

വിദ്യാലയങ്ങളുടെ ശാക്തീകരണം എസ്.എസ്.ജികളെ വിപുലീകരിക്കും

ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും സ്ഥിരം സ്‌കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപികരിക്കും.  ജില്ലയിലെ...

മടക്കിമല ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് സ്ഥാപിക്കണം: ആക്ഷൻ കമ്മിറ്റി

ഡി എം വിംസ് ഏറ്റെടുക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങിയ തീരുമാനം ഉചിതമായെന്ന് ജിനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ് ആക്‌ഷൻ...

വയനാട്ടിൽ 632 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.1.21) പുതുതായി നിരീക്ഷണത്തിലായത് 632 പേരാണ്. 385 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്: .256 പേര്‍ക്ക് രോഗമുക്തി

.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (7.1.21) 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....

Whatsapp Image 2021 01 07 At 16.56.14.jpeg

നല്ലൂര്‍നാട്ടില്‍ സി എച്ച് സെന്റര്‍-ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങി.

മാനന്തവാടി;വയനാട് ജില്ലാ അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിന് സമീപം സി. എച്. സെന്റര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രൊജക്ടിനായി ഫണ്ട്‌സ്വരൂപിക്കല്‍ ഉദ്ഘാടനം ചെയ്തു.അലമ്പാടി...

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഒന്നാം വര്‍ഷ പ്രൊഫണല്‍ കോഴ്‌സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന്...

രാമചന്ദ്രൻ മാസ്റ്റർ വയനാടിനെ സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തി: പി പി ആലി

 കൽപ്പറ്റ: വയനാട് ജില്ലയിലെ കോൺഗ്രസിനെയും വയനാട്ടിലെ പൊതുമണ്ഡലത്തെയും സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തിയ നേതാവായിരുന്നു കെ കെ രാമചന്ദ്രൻ മാസ്റ്റർ എന്ന് കെപിസിസി...

Ef362e8e A654 4bc9 8ef5 402e68571969.jpg

ഗ്രീൻ പോസിറ്റീവ് മിഷൻ : ജൈവ കൃഷിയിലും നൂറു മേനി കൊയ്ത്‌ നീലഗിരി കോളേജിന്റെ നല്ലപാഠം’

സുൽത്താൻ ബത്തേരി: ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോള്‍ ഹരിത പാഠവുമായി പാടത്തേക്കിറങ്ങിയ താളൂർ നീലഗിരി കോളേജിൽ വിദ്യാർത്ഥികൾ കൊയ്തത് നൂറു മേനി വിളവ്. പ്രദേശത്തെ 35 ഓളം കുടുംബങ്ങളെ പങ്കാളികളാക്കി 25 ഏക്കറില്‍ ജൈവകൃഷിയൊരുക്കിയാണ് കോവിഡാ നന്തര സുസ്ഥിര ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. 10 കോടി രൂപ ചിലവിൽ ഡിജിറ്റല്‍ ഇന്ത്യ–ഡിജിറ്റല്‍ ക്യാംപസ്, സ്‌കില്‍ ഇന്ത്യ–സ്‌കില്‍ ക്യാംപസ്, ഫിറ്റ് ഇന്ത്യ–ഫിറ്റ് ക്യാംപസ് എന്നീ മൂന്നു മിഷനുകളാണ് ഈ അധ്യായന വര്‍ഷം മുതൽ കോളജില്‍ തുടക്കമിട്ടത് . ഫിറ്റ് ഇന്ത്യ ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമായ ഗ്രീൻ പോസിറ്റീവ് മിഷന്റെ കീഴിലാണ് നീലഗിരി കോളജിന്റെ കോവിഡാനന്തര സുസ്ഥിര ഗ്രാമം പദ്ധതി. തീർത്തും ജൈവ രീതിയിൽ കൃഷിയിറക്കിയിട്ടും നെൽ കൃഷിയിലും പച്ചക്കറി കൃഷിയിലും നൂറു മേനി വിളവ്  നേടാനായി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തരിശിട്ടിരിക്കുന്ന 15 ഏക്കര്‍ വയലില്‍ ഏഴ് ഏക്കറിൽ നെല്‍കൃഷി, നഴ്‌സറി, ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഒരുക്കിയത്. പരമ്പരാഗത കൃഷി അറിവുകളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും സംയോജിപ്പിക്കുന്ന റിസർച്ച് സെന്റർ കോളേജിൽ ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയതായി കോളേജ്‌ മാനേജിങ് ഡയറക്ടർ റാഷിദ് ഗസാലി പറഞ്ഞു. ഹയർ സെക്കണ്ടറി മുതൽ പിജി വരെ ഓരോ സെമസ്റ്ററിലും പത്തു മണിക്കൂര്‍ കൃഷിയിടത്തില്‍ ചെലവഴിക്കണമെന്ന രീതിയിലാണ് കോളേജിലെ പഠന രീതി ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറക്ക് കാര്‍ഷിക സംസ്‌കൃതിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയ്തെടുത്ത നെല്ലും വിളവെടുത്ത പച്ചക്കറി ഉൾപ്പടെ കാർഷിക വിളകളും ഇതിൽ നിന്നും തയ്യാറാക്കുന്ന അനുബന്ധ ഉൽപ്പന്നങ്ങളും കൃഷിയുമായി സഹകരിച്ച പ്രദേശത്തെ കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർക്കായി വീതിച്ചു നൽകും. ഹെല്‍ത്ത് ക്ലബ്ബ്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, റിക്രിയേഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് ഹബ്ബ് എന്നിവയും ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമാണ്.      2012ല്‍ ഭാരതിയാര്‍ യൂനിവേഴ്്‌സിറ്റിക്ക് കീഴില്‍ സ്ഥാപിതമായ കോളജില്‍ ബികോം, ബിബിഎ, ബിഎസ്‌സി ഫിസിക്‌സ്, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈക്കോളജി, ബിസിഎ, ബി എ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളും എംകോം, എംഎ ഇംഗ്ലീഷ്, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ ബിരുദാനന്തര കോഴ്‌സുകളാണുമുള്ളത്. ദുബൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍ ഫ്‌ളോറുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാംപസ് ആയി മാറുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കോളേജിൽ തുടക്കമിട്ടു കഴിഞ്ഞു.

സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി...