താലൂക്ക് ആയുർവേദ ആശുപത്രിയിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി നഗരസഭ 2021-22 ലെ താലൂക്ക് ആയുർവേദ ആശുപത്രിയിലെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാമിലയുടെ അധ്യക്ഷയിൽ ബഹു. മുൻസിപ്പൽ ചെയർമാൻ ശ്രീ. ടി കെ രമേശ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിഷ ടീച്ചർ, വാർഡ് കൗൺസിലർ ശ്രീമതി പി കെ സുമതി, എച് എം സി അംഗം ശ്രീ. ജോസ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യു ഷാജി സ്വാഗതവും, ഡോ അരുൺ കുമാർ ജി നന്ദിയും പറഞ്ഞു. ഡോ അശ്വതി ഭരതൻ എൻ എ എം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (ജനനി സുരക്ഷ ജനറൽ), ഡോ. ശ്രീദാസ് എളപ്പില,എൻ എ എം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (വായോഅമൃതം ടി എസ് പി), ഡോ. ഷെബിൻ, മെഡിക്കൽ ഓഫീസർ,(വായോഅമൃതം എസ് സി പി), ഡോ. ആര്യ. എസ് എൻ എ എം മെഡിക്കൽ ഓഫീസർ (ജീവതാളം), ഡോ ജുബൈരിയ തെങ്ങിലാൻ എൻ എ എം മെഡിക്കൽ ഓഫീസർ (കുമാരിസുരക്ഷ) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.



Leave a Reply