April 26, 2024

വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ സമ്മര്‍ദ്ദം ഒഴിവാക്കണം: കെ.പി.എസ്. ടി.എ

0
Img 20220706 160244.jpg
കല്‍പ്പറ്റ: ഭരണകക്ഷി നേതാക്കന്‍മാര്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ച് തെറ്റായ ഉത്തരവുകള്‍ ഉണ്ടാക്കുകയും, ഇഷ്ടക്കാര്‍ക്ക് നിയമനം നേടിയെടുക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാനന്തവാടി എ.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിവാദങ്ങളെന്ന് കെ.പി.എസ്.ടി .എ ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.ജീവനക്കാര്‍ക്ക് സ്വതന്ത്രമായും സത്യസന്ധമായും പ്രവര്‍ത്തിക്കാനുള്ള അവസരം ഇടതുഭരണത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.ഭരണകക്ഷി നേതാക്കന്‍മാര്‍ക്ക് ഓശാന പാടുന്ന രീതിയില്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകള്‍ അധഃപതിച്ചു.നിയമ വിരുദ്ധമായ ഉത്തരവുകളും, സ്ഥലം മാറ്റങ്ങളും നിയമനങ്ങളും ജില്ലയില്‍ വര്‍ധിച്ചുവരുന്നു. ഇത്തരം തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ അകാരണമായി ഉപദ്രവിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്നു.ഭരണകക്ഷി നേതാവിനു വേണ്ടി നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. പി. എസ്. ഗിരീഷ് കുമാര്‍, എം.എം. ഉലഹന്നാന്‍, ടി.എന്‍.സജിന്‍ ,ടി.എം.അനൂപ്, കെ.ജി.ജോണ്‍സണ്‍, ആല്‍ഫ്രഡ് ഫ്രെഡി., എം.പ്രദീപ്കുമാര്‍, ഷെര്‍ലി സെബാസ്റ്റ്യന്‍, കെ.കെ.പ്രേമചന്ദ്രന്‍, ജോസ് മാത്യു, എം.വി.ബിനു എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *