വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാർഷിക വികസന പദ്ധതിയിൽ കാപ്പി കുരുമുളക് തൈകൾ സൗജന്യമായി വിതരണം ചെയ്തു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എടവക , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകളിലെ 500 കർഷകർക്ക് തീർത്തും സൗജന്യമായി കാപ്പി, കുരുമുളക് എന്നിവയുടെ തൈകൾ വിതരണം ചെയ്തു. എടവക ഗ്രാമ പഞ്ചായത്തിലെ ഒരപ്പ്, എള്ളുമന്നം, ഒഴക്കോടി, പാണ്ടിക്കടവ്, ചാമടിപോയിൽ എന്നിവാർഡുകളിലെ 235 കർഷകർക്ക് 150 വീതം കുരുമുളക് തൈകളും, 300 വീതം കാപ്പി തൈകളും വിതരണം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ പുതുശ്ശേരിക്കടവ്, മുണ്ടക്കുറ്റി, ചേരിയംകൊല്ലി, കുറുമണി എന്നിവിടങ്ങളിലെ 265 കര്‍ഷകരെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ ചേരിയംകൊല്ലിയിലെ 70 കർഷകർക്ക് കാപ്പി, കുരുമുളക് തൈകൾ വിതരണം പൂർത്തിയാക്കി. കുറുമണി വാർഡിലെ 70 കർഷകർക്കും പുതുശ്ശേരിക്കടവ് വാർഡിലെ 58 കർഷകർക്കും കുരുമുളക് തൈകൾ വിതരണം ചെയ്തു. ഇനി 67 കർഷകർക്ക് കൂടി കുരുമുളക് തൈകൾ വിതരണം ചെയ്യുവാനുണ്ട്. കുരുമുളക് തൈകൾ ഈ സീസണിൽ തന്നെ വിതരണം ചെയ്യും. കാപ്പി തൈകൾ ലഭിക്കാത്തവർക്ക് അടുത്ത സീസണിൽ ആയിരിക്കും വിതരണം നടത്തുക. ഈ പദ്ധതിയിലെക്കുള്ള കർഷകരുടെ തെരഞ്ഞെടുപ്പ് നടത്തിയത് അതാത് വാർഡ് മെമ്പർമാരാണ്. അവർ തന്ന ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് കർഷകർക്ക് തൈകൾ വിതരണം ചെയ്തത്. കര്‍ഷകരിൽനിന്നും ആധാർ കാർഡിന്റെ കോപ്പി മാത്രമാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സ്വീകരിച്ചിട്ടുള്ളത്. തീർത്തും സൗജന്യമായി വിതരണം ചെയ്ത തൈകൾ ബോയ്സ് ടൗണിൽ നിന്നും അതാതു സ്ഥലങ്ങളിൽ എത്തിക്കുന്നതിന് കർഷകർ വാഹന ചെലവ് സ്വന്തം വഹിച്ചു.





Leave a Reply