April 29, 2024

നാളെ ലോക നാളികേര ദിനം : സംസ്ഥാനതല ആഘോഷം കൃഷിമന്ത്രി ഉദ്ഘാടനം ചെയ്യും

0
        സംസ്ഥാന കൃഷി വകുപ്പിന്റെയും കേരള  കാർഷിക സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ ലോക നാളികേരദിനം സെപ്റ്റംബർ രണ്ടിന് ആഘോഷിക്കും. കൃഷി മന്ത്രി വി എസ് സുനിൽകുമാർ നാളികേര ദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതിയുടെ സഹായത്തിൽ നാലുദിവസത്തെ സെമിനാറും നാളികേര ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. കാർഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജ് മുഖേന ഉദ്ഘാടന ചടങ്ങുകളും സെമിനാറുകളും കർഷകർക്ക് കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.കോക്നട്ട് വുഡ് ഹാൻഡ് ബുക്കിന്റെ  പ്രകാശനം ഗവ. ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ. നിർവഹിക്കുന്നതായിരിക്കും. ദേശീയ കാർഷിക ഉന്നത വിദ്യാഭ്യാസ പദ്ധതി ഡയറക്ടർ ഡോ. ആർ.സി അഗർവാൾ, കോർഡിനേറ്റർ ഡോ. പ്രഭാത് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു ചടങ്ങിൽ അധ്യക്ഷം വഹിക്കും. 
      ജക്കാർത്ത ആസ്ഥാനമായുള്ള അന്തർദേശീയ നാളികേര കമ്മ്യൂണിറ്റിയുടെ(ICC) സ്ഥാപകദിനമാണ് എല്ലാ വർഷവും ലോക നാളികേര ദിനമായി ആചരിച്ചു വരുന്നത്. ഇന്ത്യ ഉൾപ്പടെ നാളികേരകൃഷിയുള്ള രാജ്യങ്ങളെല്ലാം തന്നെ ഐ സി സി യിൽ അംഗങ്ങളാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇത്തവണത്തെ നാളികേരദിനം നാല് ദിവസം നീണ്ട്  നിൽക്കുന്ന സെമിനാർ പരിപാടി യോടെയാണ് സംസ്ഥാന കൃഷിവകുപ്പ് ആചരിക്കുന്നത്. നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതി എന്ന ലോക ബാങ്കിന്റെ പദ്ധതി കേരള കാർഷിക സർവ്വകലാശാല ആരംഭിച്ചിട്ടുണ്ട്. മൂന്നു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ സംരംഭകത്വ വികസനം,    മൂല്യവർദ്ധനവ് തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്. 
        ഉൽപാദനം, മൂല്യവർദ്ധനവ് ,വിപണനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നാല് ദിവസം നടക്കുന്ന ക്ലാസുകൾ കാർഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജ്  (www.facebook.com/krishiinfo) ൽ  ലഭ്യമായിരിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *