May 5, 2024

ആനുകൂല്യങ്ങളില്ല: സ്കൂൾ പാചക തൊഴിലാളികൾ തിരുവോണ ദിവസം സ്വവസതികളിൽ ഉപവസിച്ചു

0
Img 20200901 Wa0152.jpg





. കൽപ്പറ്റ: ജൂൺ മാസം മുതൽ പാചക തൊഴിലാളികളുടെ വേതന വിതരണം നിർത്തിവെച്ച  സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്   സ്കൂൾ പാചക തൊഴിലാളികൾ തിരുവോണ ദിവസം സ്വവസതികളിൽ  ഉപവസിച്ചു. . സ്കൂൾ പാചക തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. .   2017 മുതലുള്ള  വേതന വർദ്ധനവിന്റെ കുടിശ്ശിക 30, 000 രൂപ അനുവദിച്ച് ഉത്തരവുണ്ടായിട്ടും  വിതരണം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല.  സംസ്ഥാനത്ത് 13700 സ്കൂളുകളിലാണ് പാചക     തൊഴിലാളികൾ  ഉള്ളത്.  മറ്റ് തൊഴിൽ മേഖലയിലെ എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകിയിട്ടും പാചക തൊഴിലാളികളോട് വിവേചനം കാണിക്കുകയാണന്ന് ഭാരവാഹികൾ ആരോപിച്ചു.  സർക്കാർ ഇവരോട് മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്.  250 കുട്ടികൾക്ക് ഒരു തൊഴിലാളിയെ വെച്ച് നിയമിക്കണമെന്നും അനീതി അവസാനിപ്പിക്കണം.  ഇതിനകം പല സൂചനാ സമരങ്ങൾ നടത്തിയിട്ടും അനുകൂല നടപടിയില്ലാത്തതിനാലാണ്  ഉപവാസ സമരം നടത്തിയതെന്ന്  ഇവർ പറഞ്ഞു. 



AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *