November 7, 2026

പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിക്കും പ്രവര്‍ത്തകനുമെതിരെ പോലീസിന്റെ മർദ്ദനമെന്ന് പരാതി

0
IMG-20200902-WA0077.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിക്കും പ്രവര്‍ത്തകനുമെതിരെ പോലീസിന്റെ മർദ്ദനമെന്ന് പരാതി. നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയാണ് മണിക്കൂറുകളോളം പോലിസ് ഭീകരമായി മര്‍ദ്ദിച്ചതായി പരാതിയുള്ളത്.. പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറിയും പീച്ചം കോട് മക്കി അബ്ദുല്ലയുടെ മകനുമായ ഇഖ്ബാല്‍(34).പീച്ചം കോട് കുന്നക്കാടന്‍ മരക്കാര്‍ മകന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവര്‍ കസ്റ്റഡിയിലുള്ള വിവരം എട്ടു മണിക്കൂറോളം ബന്ധുക്കളെ അറിയിക്കാനോ ചികില്‍സ ലഭ്യമാക്കാനോ തലപ്പുഴ പോലിസ് തയ്യാറായില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *