August 15, 2026

ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: എസ്എന്‍ഡിപി യോഗം കല്‍പ്പറ്റ യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് ഗുരു ജയന്തി ആഘോഷം കൊണ്ടാടി.യൂണിയന്‍ പരിധിയിലുള്ള മുഴുവന്‍ ശാഖ യോഗങ്ങളിലും പതാക ഉയര്‍ത്തിയും സാമൂഹപ്രാര്‍ത്ഥന നടത്തിയുമാണ് ഗുരു ജയന്തി ആഘോഷങ്ങള്‍ നടത്തിയത്.ചതയദിന സന്ദേശം ഓണ്‍ലൈനിലൂടെ കല്‍പ്പറ്റ യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് പി.എന്‍.പത്മിനി ടീച്ചര്‍ നല്‍കി. പരിപാടികള്‍ക്ക് യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍, യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍.കൃഷ്ണന്‍, യോഗം ഡയറക്ടര്‍ സാജന്‍ പൊരുന്നിക്കല്‍, വൈസ് പ്രസിഡന്റ് എന്‍.മണിയപ്പന്‍, കല്ലുപടി ശാഖ സെക്രട്ടറി എം.പി.പ്രകാശന്‍, ശാഖ പ്രസിഡന്റ് പി.ആര്‍.കൃഷ്ണദാസ്, വനിത സംഘം നേതാക്കളായ ഓമന മണിയപ്പന്‍, മല്ലിക ശശി എന്നിവര്‍ നേതൃത്വം നല്‍കി.എസ് എന്‍ സി പി യോഗം കല്ലുപാടി ശാഖയില്‍ മഹാഗുരുപൂജയും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *