ഫീൽഡ് ഹോസ്പിറ്റൽ :കോവിഡിനെതിരെ സീറോ മലബാർ സഭയിൽ ഇന്ന് ഉപവാസവും പ്രാർത്ഥനയും
സി.വി. ഷിബു.
കൽപ്പറ്റ : കോവിഡ് മഹാമാരിക്കെതിെരെ ഇന്ന്
സീറോ മലബാർ സഭയിൽ ഉപവാസവും പ്രാർത്ഥനയും നടത്തുന്നു. സീറോ മലബാർ രൂപതകൾക്ക് കീഴിലെ ദേവാലയങ്ങളിലും വീടുകളിലും മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിൻറെ നിർദ്ദേശാനുസരണം പ്രത്യേക പ്രാർത്ഥനകൾ തുടങ്ങി.ദേവാലയങ്ങളിൽ രാവിലെ പ്രത്യേക ദിവ്യബലി അർപ്പിച്ചു.മാനന്തവാടിയിൽ രൂപത മെത്രാൻ മാർ ജോസഫ് പൊരുന്നേടം വും തൃശ്ശൂർ അതിരൂപതയിൽ അതിരൂപതാ മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ എന്നിവർ സംയുക്തമായും പ്രത്യേക ദിവ്യബലി അർപ്പിച്ചു.
മഹാമാരിയിൽ സഹനത്തിൻറെയും സൗഖ്യത്തിന്റെയും ആശ്വാസത്തിന്റെയും പ്രവർത്തനമാണ്
ഫീൽഡ് ഹോസ്പിറ്റൽ പോലെ സഭയിലൂടെ നടക്കേണ്ടത്.
മാർപാപ്പ ആഹ്വാനം ചെയ്യുന്നതുപോലെ കോവിഡ് 19 മഹാമാരിക്കെതിരെ ഒരു ഫീൽഡ് ഹോസ്പിറ്റലിന്റെ ദൗത്യമാണ് സഭയ്ക്ക് ഉള്ളതെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കാലത്തിൻറെ അടയാൻ അടയാളങ്ങൾ ഉൾക്കൊണ്ട് ദൈവത്തിലേക്ക് തിരിയാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ, ഡോക്ടർമാർ ,നഴ്സുമാർ , മറ്റ് ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തകർ , വാക്സിൻ കണ്ടെത്തുന്നതിനുള്ള പഠനം നടത്തുന്ന ഗവേഷകർ തുടങ്ങി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് കത്തോലിക്കാസഭ ആഹ്വാനം ചെയ്തിട്ടുണ്ട് .മാർപാപ്പയുടെ യും സീറോ മലബാർ കത്തോലിക്കാ സഭയുടെയും നിർദ്ദേശപ്രകാരം ആണോ ആണ് ഇന്ന് ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നത്.





Leave a Reply