എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
.
മാനന്തവാടി :എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാരക്കാമല പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകൻ ആന്റണി(ആന്റു )(46)യാണ് മരിച്ചത്.
എലിപ്പനി ബാധിച്ച് രണ്ടാഴ്ചയായി
കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം.
രോഗ ശമനം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.
ഭാര്യ:ജിനി, മക്കൾ :ഡോണ, ഡെൽന, ഡെനിൽ.
സംസ്ക്കാരം കാരക്കാമല സെൻറ്. മേരീസ് പള്ളി സെമിത്തേരിയിൽ.




Leave a Reply