September 29, 2026

സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എസ് എസി സാംസ്കാരിക നിലയത്തിൻ്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

0
IMG-20200906-WA0061.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി പഴേരിയിൽ 25 കൊല്ലമായി പ്രവർത്തിക്കുന്ന സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ,എസ് എസി സാംസ്കാരിക നിലയത്തിൻ്റെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബത്തേരി മുനിസിപ്പൽ ഡപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി നിർവ്വഹിച്ചു. മുനിസിപ്പാലിറ്റിയുടെ പന്ത്രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ മുതൽ മുടക്കിയാണ് കെട്ടിടം നിർമ്മിച്ചത് .ചടങ്ങിൽ മുനിസിപ്പൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ സഹദേവൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ബിന്ദു സുധീർ ബാബു ,കെ.നൂറുദ്ദീൻ ,വിനയകുമാർ അഴിപ്പുറത്ത് ,സഫീർപഴേരി തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കരുണാകരൻ സ്വാഗതവും ,സ്വഗത സംഘം ' കൺവീനർ ലത്തീഫ് നന്ദിയും പറഞ്ഞു. 
           ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *