August 22, 2026

ബാല്‍ ശക്തി, ബാലകല്ല്യാണ്‍ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്‍ ശക്തി, ബാലകല്ല്യാണ്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കാലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗല്‍ഭ്യമുള്ള കുട്ടികള്‍ക്ക് ബാല്‍ ശക്തി പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാം. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം, എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബാല്‍ കല്ല്യാണ്‍ പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ http://nca-wcd.nic.in എന്ന വെബ്പോര്‍ട്ടല്‍ മുഖേന അയക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *