April 20, 2024

മൊറോട്ടോറിയം കാലത്തെ പലിശയും പിഴപലിശയും ഒഴിവാക്കുക- ഹരിതസേന

0
Img 20200911 Wa0258.jpg
 
കല്‍പ്പറ്റ: ഹരിതസേന ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൊറോട്ടോയം കാലത്തെ പലിശയും പിഴ പലിശയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലീഡ് ബാങ്കിന് മുമ്പില്‍ ധര്‍ണ നടത്തി.സുപ്രീം കോടതിയില്‍ വിചാരണ നേരിടുന്ന ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരു റിസര്‍വ് ബാങ്കും പലിശയും പിഴപലിയും എഴുതിതള്ളാന്‍ തയ്യാറാവണം, ബഹുരാഷ്ട്ര കുത്തക കമ്പനികശക്ക് നല്‍കുന്ന പല വായ്പ ഇളവുകളും സാധാരണ കര്‍ഷകര്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കാത്തത് അനീതിയാണ്.ദുരന്തനിവാരണ നിയമമനുസരിച്ച് വായ്പ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. സപ്തംബര്‍ ഒന്ന് മുതല്‍ ജപ്തി നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ഉത്തരവ് ലാന്റ് റവന്യു കമ്മീഷന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മൊറോട്ടോറിയം നിലനില്‍ക്കുന്ന കാലയളവില്‍ ജപ്തി നടപടികളുമായി ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നാല്‍ എന്ത് വില കൊടുത്തും തടയുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. മൊട്ടോറിയം കാലത്ത് ജപ്തി നടപടികള്‍ പാടില്ലായെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും ലാന്റ് റവന്യു കമ്മീഷന്‍ ജപ്തി ചെയ്യാന്‍ ഉണര്‍വ് നല്‍കുന്നത് സംസ്ഥാന സര്‍ക്കരിന്റെ കര്‍ഷകരോടുള്ള ഇരട്ടത്താപ്പ് നയമാണ്. ജോസ് പുന്നക്കല്‍, പി.എന്‍.സുധാകര സ്വാമി, എന്‍.എ.വര്‍ഗ്ഗീസ്, എം.മാധവന്‍, ടി.ആര്‍.പോള്‍ എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *