September 28, 2026

കൽപ്പറ്റയിൽ നഴ്സിന് കോവിഡ് : പ്രസവം കഴിഞ്ഞ യുവതിക്കും രോഗം സ്ഥിരീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനെ കോവിഡ് സ്ഥിരീകരിച്ചു. പ്രസവം കഴിഞ്ഞു ചികിത്സയിലായിരുന്ന കാക്കവയൽ സ്വദേശിനിയായ യുവതിക്കും കോവിഡ്. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനിയാണ് കോവിഡ് സ്വീകരിച്ച നഴ്സ്. ഇതേതുടർന്ന് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക് ഇന്നലെ അടച്ചെങ്കിലും അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *