September 27, 2026

കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ സ്വരത്തിലാണ് ശബ്ദിക്കുന്നതെന്ന് കെ.ജെ. ദേവസ്യ .

0
By ന്യൂസ് വയനാട് ബ്യൂറോ
കത്തെഴുതിയും കത്തിയേറുനടത്തിയും കേന്ദ്രത്തില്‍ കാലിടറി നില്‍ക്കുന്ന കോണ്‍ഗ്രസ് അധികാരക്കൊതിമൂത്ത് കേരള സര്‍ക്കാരിനെതിരായി വിവാദങ്ങള്‍ സൃഷ്ട്ടിച്ചു സമരകോലാഹലങ്ങളുണ്ടാക്കുകയാണെന്ന് കേരളകോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്സ്യ ആരോപിച്ചു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ സ്സ്വരത്തിലാണ് ശബ്ദിക്കുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഇനി രക്ഷയില്ല, ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവര്‍ തകര്‍ന്നടിഞ്ഞു. ഇടതുമുന്നണി ഭരണം കേരളത്തില്‍ മാത്രമേയുള്ളൂ. എന്നാല്‍ ആ ഇടതുമുന്നണിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചനകളും ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഓടിനടക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ പിസിസി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇടക്കാല എഐസിസി പ്രസിഡന്റ് ചുമതലകളില്‍ നിര്‍വഹിക്കാതെ നിശ്ചമായി  നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയാകട്ടെ ചുമതലകളില്‍ നിന്നും ഒളിച്ചോട്ടം നടത്തുന്നു.ഇപ്പോള്‍  'സ്പീക്കപ്പ് ഫോര്‍ ജോബ്‌സ്' ക്യാമ്പയിന്‍ നടത്തി കാലം കഴിക്കുകയാണ്. ഇന്ത്യന്‍ യുവജന്മനസ്സുകളില്‍ നിന്ന് കോണ്‍ഗ്രസ്സും രാഹുലും വളരെയധികം അകലെയായിരിക്കുന്നു. കോണ്‍ഗ്രസ് എന്ന കപ്പലിന് കരുത്തുള്ള ഒരു കപ്പിത്താനില്ലാത്തതിനാല്‍ അത് ഏറെ വൈകാതെ തന്നെ മുങ്ങിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായിവരുന്നത്. അവിടെയാണ് ജനാധിപത്യ മതേതര കൂട്ടായ്മ ഉയര്‍ന്നു വരേണ്ടത്. ദേശീയ പൗരത്വ ഭേദഗതി നിയമം പോലുള്ള നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന്  ഇന്ത്യയില്‍ ആദ്യം പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. മതന്യൂനപക്ഷങ്ങളുടെ കൂടെ എപ്പോഴും  ഇടത്പക്ഷങ്ങളാണ് ചേര്‍ന്ന് നിന്നിട്ടുള്ളതെന്നത് അനുഭവസിദ്ധമാണ് . കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു. അദ്ദേഹം.കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ടോം ജോസ് അധ്യക്ഷനായി. കെ പി ജോസഫ്, ടി എസ് ജോര്‍ജ്, രാജന്‍ പൂതാടി,കെ കെ ബേബി ,സി വി ലൂക്കോസ്  പ്രിന്‍സ്, സ്‌റ്റെഫിന്‍,റെജി ഓലിക്കരോട്ട്, ബിജു പനക്കല്‍  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *