April 18, 2024

രാസവള ക്ഷാമം ഉടന്‍ പരിഹരിക്കണം -ഹരിതസേന

0

 കല്‍പ്പറ്റ: രാസവള ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരിതസേന പ്രക്ഷോപത്തിലേക്ക് നീങ്ങുന്നു.വയനാട് ജില്ല രൂക്ഷമായ രാസവള ക്ഷാമം അനുഭവിക്കുകയാണ്. എല്ലാ വിളകള്‍ക്കും പ്രത്യേകിച്ച് വാഴക്കും ഇഞ്ചിക്കും നെല്ലിനും കാപ്പിക്കും ഈ മാസത്തില്‍ യൂറിയ പോലുള്ള രാസവളങ്ങള്‍ ഉപയോഗിക്കേണ്ട ഈ സമയത്ത് രാസവള ക്ഷാമം കാര്‍ഷിക മേഖലയെ തകര്‍ച്ചയിലാക്കും. നെല്ലിന് ആദ്യ വളപ്രയോഗ സമയമാണിത്.ഈ സീസണില്‍ 2000- ടണ്‍ യൂറിയ വയനാട് ജില്ലയില്‍ ആവശ്യമാണ്.ഒരു ചാക്ക് യൂറിയ പോലും കിട്ടാനില്ല. യൂറിയ ലഭിക്കണമെങ്കില്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത് കര്‍ഷകന് ആവശ്യമില്ലാത്ത മറ്റ് വളങ്ങള്‍ എടുക്കണമെന്നാണ്. വേണ്ട രീതിയില്‍ ജില്ലാ കൃഷി ഓഫീസര്‍ രാസവളത്തിന് ശുപാര്‍ശ ചെയ്യാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതിനെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികള്‍ തുടങ്ങാന്‍ ഹരിതസേന ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ജോസ് പുന്നക്കല്‍, പി.എന്‍.സുധാകര സ്വാമി, ജോസ് പാലയണ, ടി.ആര്‍.പോള്‍ എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *