സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് സത്യാഗ്രഹം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ.
: കെ പി സി സി ആഹ്വാനപ്രകാരം ത്രിതല പഞ്ചായത്ത് പ്ലാന് ഫണ്ടുകള് വെട്ടിക്കുറച്ചും തദ്ദേശസ്ഥാപനങ്ങളിലെ വികസനഫണ്ട് വക മാറ്റി ചിലവഴിക്കുന്നതിന് ഉത്തരവിറക്കുകയും ചെയ്ത സംസ്ഥാന സര്ക്കാരിന്റെ നടപടികളിൽ  പ്രതിഷേധിച്ചുകൊണ്ട് കല്പ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് നഗരസഭാ ഓഫീസിന് മുമ്പില് സത്യാഗ്രഹസമരം നടത്തി. കെ പി സി സി എക്‌സിക്യുട്ടീവ് മെമ്പർ  പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കല്പ്പറ്റ അധ്യക്ഷനായിരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്വിഹിതമായി കല്പ്പറ്റ നഗരസഭക്ക് ലഭിച്ച 5 കോടി 46 ലക്ഷം രൂപയില് 2 കോടി 73 ലക്ഷം രൂപ വകമാറ്റി ചിലവഴിക്കുന്നതിനാണ് സര്ക്കാര് നിര്‌ദേശിച്ചിട്ടുള്ളത്. ഇതുമൂലം ഈ തുകക്കുള്ള വികസനപ്രവര്ത്തനങ്ങള് നഗരസഭയില് നടപ്പാകാതെ  വന്നിരിക്കുകയാണ്. കോവിഡ് ദുരിതാശ്വാസത്തിലേക്ക് കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത സര്ക്കാര് ഒരു രൂപ പോലും കോവിഡ് പ്രവര്ത്തനങ്ങള്ക്കായി നഗരസഭക്ക് അനുവദിച്ചിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി ആലി പറഞ്ഞു. കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, അഡ്വ. ടി ജെ ഐസക്, ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ്, കെ കെ രാജേന്ദ്രൻ , പി വിനോദ്കുമാർ , സാലി റാട്ടക്കൊല്ലി, പി.ശശിധരന്‍ ,എസ് മണി, ഇ സുനീർ, , ആയിഷ പള്ളിയാൽ , കെ അജിത, പി ആർ. ബിന്ദു, , ജല്ത്രൂദ് ചാക്കോ, സി കുഞ്ഞീത്, ഡിന്റോജോസ് എന്നിവര് സംസാരിച്ചു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *