പരിസ്ഥിതി ലോല മേഖല കരടു വിജ്ഞാപനം: വയനാട്ടിലെ ജനപ്രതിനിധികൾ നയം വ്യക്തമാക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 
മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും 53.60 ചതുരശ്ര കിലോമീറ്റർപ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പുറപ്പെടുവിച്ച കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ മൂന്ന് നിയമസഭാംഗങ്ങളുടെയും നയം വ്യക്തമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപ ത സമിതി ആവശ്യപ്പെട്ടു.
വനമേഖലയാൽ ചുറ്റപ്പെട്ടു കിടക്കുന്ന വയനാട് ജില്ലയെ തികച്ചും വന്യജീവികൾക്കു വേണ്ടി നീക്കി വെക്കുന്ന മേഖലയാക്കി മാറ്റാൻ ശ്രമക്കുമ്പോൾ ആയിരകണക്കിന് സാധാരണ ജനങ്ങൾ വഴിയാധാരമാകും എന്ന കാര്യം വിസ്മരിക്കരുത്. നാളിതുവരെ കൃത്യമായി വനാതിർത്തി നിജപ്പെടുത്താതെ കാടും നാടും വേർതിരിക്കാതെ ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നയങ്ങൾ തിരുത്തപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
വയനാടു ജില്ലയെ കടുവാ സങ്കേതമാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻമാറണം. സ്വദേശീയരും വിദേശീയരുമായ വൻകിട കമ്പനികൾക്കും വികസിത രാജ്യങ്ങൾക്കും വേണ്ടി കേരളത്തിലെ-മലബാറിലെ കർഷകരെയും സാധാരണ ജനങ്ങളെയും കുടിയിറക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
മാനന്തവാടി രൂപത ഡയറക്ടർ ഫാ.ആന്റോ മമ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ.കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി.ജോർജ്ജുകുട്ടി വിലങ്ങപ്പാറ, സൈമൺ ആനപ്പാറ, അഡ്വ.ഗ്ലാഡിസ് ചെറിയാൻ,സണ്ണി ചെറുകാട്ട്, ജോസ് കുറുമ്പാലക്കാട്ട്, അഡ്വ.ഷാജി തോപ്പിൽ,ലൗലി ഇല്ലിക്കൽ, ജെയിംസ് മറ്റത്തിൽ,ബീന കരിമാൻ കുന്നേൽ, ജോയി ചെട്ടിമ ട്ടേൽ, ജോജൻ വടക്കേക്കുറ്റിയാനി എന്നിവർ പ്രസംഗിച്ചു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *