April 26, 2024

വയനാട്ടിലെ ആദ്യത്തെ കോവിഡ് ക്ലസ്റ്ററിൽ മാസങ്ങൾക്ക് ശേഷം ആദ്യ കോവിഡ് മരണം.

0
Img 20200916 Wa0478.jpg
കൽപ്പറ്റ : വയനാട്ടിലെ ആദ്യത്തെ കോവിഡ് ക്ലസ്റ്ററിൽ മാസങ്ങൾക്ക് ശേഷം ആദ്യ കോവിഡ് മരണം.
കാഞ്ഞിരങ്ങാട് പരേതനായ പൊന്തം കുഴിയിൽ ശിവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്.പ്രമേഹം, കരൾ .കിഡ്നി സംബന്ധമായ രോഗങ്ങളുള്ള ഇവർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ  നടത്തിയ ടെസ്റ്റിൽ കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.00 മണിയോടെ മരണപ്പെടുകയായിരുന്നു.തൊണ്ടർനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഏതാനും ദിവസം മുമ്പ് മരുന്നിന് പോയ ഇവർക്ക് ഇവിടെ എത്തിയ മറ്റൊരു രോഗിയിൽ നിന്നുള്ള സമ്പർക്കം വഴിയാണ് രോഗം പടർന്നതെന്നാണ് നിഗമനം. ആ രോഗബാധിതനും ഇപ്പോൾ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മക്കൾ .. – ബിജു (അസി. എൻജിനീയർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് പനമരം'), ബിന്ദു, ബിനു, ബിജി.
മരുമക്കൾ: സിന്ധു (അദ്ധ്യാപിക ഗവ.ഹൈസ്കൂൾ. വടുവൻചാൽ ), മുരളി (കേണിച്ചിറ), സന്ധ്യ, വിനോദ് (ഫയർസ്റ്റേഷൻ.ഓഫീസ് മാനന്തവാടി)
സഹോദരങ്ങൾ: നാരായണൻ, പരമു (മൂവാറ്റുപുഴ), ലക്ഷ്മിക്കുട്ടി, ശാന്ത, ശോഭ, പരേതനായ കൃഷ്ണൻ.
സംസ്കാരം കോവിഡ് നിയമമനുസരിച്ച് ഇന്ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *