April 16, 2024

കേരള മീഡിയ അക്കാദമി ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ 19 ന്

0
കേരള മീഡിയ അക്കാദമി- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെ ഓണ്‍ലൈനില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ക്കു വീട്ടിലിരുന്നും മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം. ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവക്കൊപ്പം  ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനവും പരിശോധിക്കും.
അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9645090664 നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ക്ക് 914712700013, 7356610110, 9207199777 നമ്പറുകളിലും ബന്ധപ്പെടാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *