May 3, 2024

ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി : ഓൺ ലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തും.

0
Mla 1.jpg
      വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്  കല്‍പ്പറ്റ എം.എല്‍.എ
 സി.കെ ശശിന്ദ്രന്റെ അധ്യക്ഷതയില്‍  ടൂറിസം സംരഭകരുമായി ചര്‍ച്ച നടത്തി. മാര്‍ച്ചിന് ശേഷം    നിശ്ചലമായ വയനാടിന്‍റെ ടൂറിസം മേഖലയെ ഉണര്‍വിലേക്ക് ഉയര്‍ത്തുന്നതിന് ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും എടുക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. . കേരള മുഖ്യമന്ത്രിയുടെ ടൂറിസം വായ്പ പദ്ധതി  യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് എത്രയും പെട്ടെന്ന് തന്നെ  അറിയിപ്പ് ഉണ്ടാക്കുന്ന തിനായി ഇടപെടല്‍ നടത്തുമെന്ന് യോഗത്തെ എം എല്‍ എ അറിയിച്ചു.  വയനാട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കേരള ഹൈകോടതിയിലെ കേസ് നിമിത്തം അടഞ്ഞു കിടക്കുന്നതിനാല്‍  പ്രസ്തുത കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ബഹു.കേരള ഹൈകോടതിയിലെ കേസ്  തീര്‍പ്പാക്കുന്നതിനായി തുടര്‍നടപടികള്‍  സര്‍ക്കാര്‍ തലങ്ങളില്‍ സ്വീകരിക്കുന്നതാണ്. 
        സോഷ്യല്‍ മിഡീയുടെ സാധ്യത പരാമാവധി ഉപയോഗപ്പെടുത്തി കൊണ്ട് ആവശ്യമായ പ്രൊമോഷന്‍ നടത്തുന്നതിനും. ടൂറിസം കേന്ദ്രങ്ങളിലേക്കുളള  പ്രവേശന ടിക്കറ്റ് ഓണ്‍ലൈന്‍  മുഖേന ആക്കുന്നതിനും, കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും  പാലിക്കുന്നതിനും ടൂറിസം നിമിത്തം കോവിഡ് വ്യാപനം  ഉണ്ടായിരിക്കുന്നതിനുളള  നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. പ്രവേശന ടിക്കറ്റും, ആക്ടിവിറ്റിടിക്കറ്റും ഓണ്‍ലൈന്‍ വഴി ആക്കുന്നതിനുളള നടപടി ഡി.ടി.പി.സി സ്വീകരിക്കുന്നതാണ്. 
      ടൂറിസ്റ്റുകള്‍ക്കു മാത്രമായി മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്‍ററില്‍ ഒരു കൗണ്ടര്‍           അനുവദിക്കുക, ടൂറിസം മേഖലയിലെ  ഇന്‍വെസ്റ്റ്മെന്‍റ്  വര്‍ദ്ധിപ്പിക്കുന്നതിന് തദ്ദേശസ്വയം ഭരണ  സ്ഥാപനങ്ങളുടെ ലൈസന്‍സിംങ്ങ് ക്രൈറ്റീരിയ ലഘുകരിക്കുക, മാര്‍ച്ച് മുതല്‍ ഹോട്ടല്‍, റിസോര്‍ട്ട് തുടങ്ങിയവ പ്രവര്‍ത്തിക്കാത്തതിനാല്‍ ബില്‍ഡിംഗ് ടാക്സ് ഒഴിവാക്കി തരുന്നതിനുളള  നടപടികള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ അക്രഡിഷന്‍ ഇല്ലാത്ത ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റേഴ്സിനും ടൂറിസം വകുപ്പിന്‍റെ അപ്രൂവലില്ലാത്ത ടൂറിസ്റ്റ് ഗൈഡുകളേയും, ഒരുക്രൈറ്റീരിയിലും ഉള്‍പ്പെടാത്ത  തീം പാര്‍ക്കുകളേയും, സര്‍ക്കാര്‍ ടൂറിസം മേഖല ക്കായി പ്രഖ്യാപിച്ച വിവിധ റിലീഫ് സ്കീംകളില്‍  ഉള്‍പ്പെടുത്തുന്നതിനും സര്‍ക്കാരിലേക്ക് അപേക്ഷിക്കാന്‍ യോഗം തീരുമാനിച്ചു. ടൂറിസ്റ്റുകളെ ഹോട്ടല്‍, റിസോര്‍ട്ട് തുടങ്ങിയവയില്‍ പ്രവേശിപ്പിക്കുന്നതിന്  ഉത്തരവായിട്ടുളളതിനാല്‍ പ്രസ്തുത കാര്യം പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം  നടത്തുന്നതാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *