May 3, 2024

ഹയർ സെക്കണ്ടറി : പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചപ്പോൾ അനന്തദേവ് എസ്.പ്രസാദിന് ഉജ്ജ്വല നേട്ടം.

0
Img 20200919 Wa0030.jpg
മീനങ്ങാടി: മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചപ്പോൾ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥി അനന്തദേവ് എസ്.പ്രസാദിന് ഉജ്ജ്വല നേട്ടം.ആദ്യ ഘട്ടത്തിൽ മൂന്ന് മാർക്കിൻ്റെ കുറവിൽ, മുഴുവൻ സ്കോറും നേടിയവരുടെ പട്ടികയിൽ ഇടം ലഭിക്കാതെ പോയതിൻ്റെ വിഷമത്തിലായിരുന്ന  ഈ മിടുക്കൻ, പുനർമൂല്യനിർണയത്തിലൂടെ, 1200 – ൽ 1200 മാർക്കും നേടി, നാടിൻ്റെ അഭിമാനമായി മാറി.മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പ്ലസ്ടു വിഭാഗം രസതന്ത്ര അധ്യാപകൻ പി.ശിവപ്രസാദിൻ്റെയും, കണിയാമ്പറ്റ ഹൈസ്കൂൾ രസതന്ത്ര അധ്യാപിക സതീദേവിയുടെയും മകനാണ്. ഏഴു രാഷ്ട്രങ്ങളിൽ നിന്നായി 350 ലേറെ പേർ പങ്കെടുത്ത ഗ്ലോബൽ സയൻസ് എക്സിബിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനന്തദേവിന്  'യംങ് സയൻ്റിസ്റ്റ് ' പുരസ്കാരം ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ നാസ ബഹിരാകാശ ഗവേഷണകേന്ദ്രം സന്ദർശിക്കാനുള്ള ഭാഗ്യവും ലഭിച്ചു. 2019-ൽ അഹമ്മദാബാദിൽ വച്ചു നടന്ന നാഷനൽ സയൻസ് ഫെസ്റ്റിവലിലും, മികച്ച നേട്ടത്തിനുടമയായി. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മൂന്നു വർഷം തുടർച്ചയായി എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *