March 28, 2024

പോഷക സമൃദ്ധമായ സമൂഹം : പോഷൻ മാഹ് സംഘടിപ്പിച്ചു.

0

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍, കൃഷിയിലൂടെ എങ്ങനെ പോഷക സമൃദ്ധമായ സമൂഹം കെട്ടിപ്പടുക്കാം എന്നതിനായി എന്‍.എ.ആര്‍.ഐ എന്ന പദ്ധതി കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുകയാണ്. 
ഇതിന്‍റെ ഭാഗമായി കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് നടന്ന പോഷന്‍ മാഹ് എന്ന പരിപാടി ബഹു.സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. .ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 
പരിപാടിയില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സീത വിജയന്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഓരോ പഞ്ചായത്തിലും ഓരോ മാതൃക പോഷക തോട്ടം നടപ്പിലാക്കുക എന്ന ലക്ഷ്യം നടപ്പിന്‍ വരുത്തുന്നതിനായി അംഗന്‍വാടി ജീവനക്കാര്‍ക്കും വനിതാ കര്‍ഷകര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി.
 ഡോ.എന്‍.ഇ.സഫിയ പോഷക തോട്ടത്തിലൂടെ എങ്ങനെ സമീകൃത ഭക്ഷണക്രമം സാദ്ധ്യമാക്കാം എന്ന വിഷയത്തിലാണ് പരിശീലനം നടത്തിയത്. വനിത ശിശുവികസന വകുപ്പ്, ഇഫ്കോ എന്നീ സ്ഥാപനങ്ങള്‍ കെ.വി.കെ വയനാടുമായി  സഹകരിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത എല്ലാ പരിശീലനാര്‍ത്ഥികള്‍ക്കും മുരിങ്ങ, പപ്പായ തുടങ്ങിയ തൈകളും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *