June 13, 2026

കരടുവിജ്ഞാപനം പിന്‍വലിക്കണം: ക്ഷീര കര്‍ഷക കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമായി കോഴിക്കോട്,വയനാട് ജില്ലകളിലെ 13 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്നോടിയായി പുറത്തിറക്കിയ കരടുവിജ്ഞാപനം പിന്‍വലിക്കണമെന്നു ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്നു യോഗം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് എം.ഒ. ദേവസ്യ അധ്യക്ഷത വഹിച്ചു.പി. സജീവന്‍ മടക്കിമല,ജോസ് പടിഞ്ഞാറത്തറ,എം. മുരളി,ജോസ് കുറ്റിയാക്കോണം,രവീന്ദ്രന്‍ മാങ്ങാട്,എം.എം. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *