June 13, 2026

വയനാട് മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; 15000 പാക്കറ്റ് ഹാൻസ് പിടികൂടി : ഒരാളെ അറസ്റ്റ് ചെയ്തു.

0
IMG-20200922-WA0177.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട് തകരപ്പാടി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ്  KL 11 S O590 TATA ലോറിയിൽ കർണാടക നഞ്ചൻങ്കോട് ഭാഗത്ത് നിന്നും 15000 പാക്കറ്റ് ഹാൻസ് പിടികൂടിയത്. സംഭവത്തിൽ
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി റഫീഖ് (46) നെ അറസ്റ്റ് ചെയ്തു. ലഹരി പിടി കൂടിയ സംഘത്തിന്  എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പി പ്രിവൻ്റീവ് ഓഫീസർ മാരായ എം ബി ഹരിദാസൻ  കെ.കെ അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ് അമൽദേവ് പി.ജി എന്നിവർ നേതൃത്വം നൽകി. കേസിലെ പ്രതിയെയും ഹാൻസും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *