November 8, 2026

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന് സഹായം ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് .

0
MARAMALA1.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്ന് വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാകേരി മാരമല കോളനിയിലെ വിപിനാണ് രണ്ടാഴ്ച മുമ്പ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അതിന് ശേഷം ചികിത്സ കഴിഞ്ഞ് വിപിന്‍ വീട്ടിലെത്തിയെങ്കിലും വനംവകുപ്പിന്റെയോ, സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നും യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. എത്രയും വേഗം അവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും വിപിന്റെ വീട് സന്ദര്‍ശിച്ച മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബത്തിന് ഭക്ഷ്യകിറ്റും നല്‍കി. ഷെമീര്‍ ഹാപ്പി, കെ എ രാഘവന്‍, വിനോദ്, എം വി രാജീവ്, സനല്‍ കൊള്ളിമാക്കല്‍ എന്നിവര്‍ സംബന്ധിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *