വൈത്തിരി താലൂക്ക് ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം 24 മുതൽ
കൽപ്പറ്റ കേന്ദ്രമായി വൈത്തിരി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്നവരും, സ്ഥിരതാമസക്കാരനായ അധ്യാപകർക്ക് വേണ്ടി വൈത്തിരി താലൂക്ക് ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം സെപ്റ്റംബർ 24 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സൊസൈറ്റിയുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം സി കെ ശശീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് സൊസൈറ്റി എംബ്ലം പ്രകാശനം ചെയ്യും. പി ഗഗാറിൻ, സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ എം സജീർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി എസ് രാമനാഥൻ, എന്നിവർ നിക്ഷേപം ഏറ്റുവാങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ഗവൺമെൻറ് എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് വേണ്ടിയാണ് സൊസൈറ്റി പ്രവർത്തിക്കുക. വൈത്തിരി താലൂക്ക് പരിധിയിലെ 92 വിദ്യാലയത്തിലെ രണ്ടായിരത്തിൽപരം അധ്യാപകർക്ക് സൊസൈറ്റിയുടെ സേവനങ്ങൾ ലഭ്യമാകുമെന്നും, സഹകരണ സംഘം രജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചുകൊണ്ട്, ആകർഷകമായ പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കൽ, വിവിധതരം വായ്പകൾ, ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീമുകൾ, വ്യത്യസ്തങ്ങളായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവയാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ എം മധു, കൺവീനർ കെ ടി വിനോദൻ, പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങളായ പി ജെ ബിനേഷ്, എ ജനാർദ്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




Leave a Reply