കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങൾ :ഐക്യ ട്രേഡ് യൂണിയൻ സമരം സംഘടിപ്പിച്ചു
.കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാനന്തവാടി പോസ്റ്റോഫിസിന് മുമ്പിൽ ഐക്യട്രേഡ് യൂണിയൻ സമരം സംഘടിപ്പിച്ചു. ഓർഡിനൻസുകളും എക്സിക്യൂട്ടിവ് ഉത്തരവുകളും കൊണ്ട് തൊഴിൽ നിയമങ്ങൾ ചർച്ചകളില്ലാതെ ഏക പക്ഷിയമായി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയൻ പെടുമ്പോൾ തിവ്രസ്വകര്യ വൽക്കരണ നടപടി സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്ന് സമരം ഉദ്ഘാടനം ചെയ്യതുകൊണ്ട്ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി പറഞ്ഞു. എസ്. ടി. യു. പ്രസിഡണ്ട് സി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.എം.റെജിഷ്, എം.പി.ശശികുമാർ, സി.പി.മുഹമ്മദാലി, പി.വി. നിഖിൽ, ജോയി കടവൻ, ബഷിർ കെല്ലൂർ എന്നിവർ പ്രസംഗിച്ചു.





Leave a Reply