April 29, 2024

സ്വർണ്ണത്തിന് അമിത പണിക്കുലി :പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലന്ന് ഉപഭോക്താവ്.

0
Img 20200923 Wa0152.jpg
സ്വർണ്ണത്തിന് അമിത പണിക്കുലി ഇടക്കിയതിന് എതിരെ പോലിസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലന്ന് പരാതി
മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിലുള്ള
രാജധാനി ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണ്ണാഭരത്തിന് പണിക്കുലിയിലുള്ള അമിത തുക ഇടക്കിയതിന് എതിരെ സമർപ്പിച്ച പരാതി മാനന്തവാടി പോലിസ് സ്വീകരിച്ചില്ലന്നും ജ്വല്ലറിക്കരന് അനുകുലമായ സമിപനമാണ് പോലിസ് സ്വികരിച്ചതെന്നും പരാതിക്കരിയുടെ സഹോദരൻ ഒഴക്കോടി ചിറപ്പുറത്ത് ഷോബിൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ഇകഴിഞ്ഞ 19 തിനാണ് 24.38 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങിയത്.നാല് സ്വർണ്ണ ഉരുപ്പടികൾക്കും 20, 19, 18, 16 ശതാമാന പ്രകാരമാണ് പണിക്കുലിയിനത്തിൽ ഈടാക്കിയത്. ജില്ലയിലെ മറ്റ് ജ്വല്ലറികളിൽ അഞ്ചര ശതമാനം മുതൽ സ്പെഷ്യൽ വർക്കുകൾക്ക് ഒമ്പത് ശതമാനം വരെയാണ് പണിക്കുലിയിനത്തിൽ ഈടാക്കുന്നത്. ജല്ലറിയിൽ നിന്നും ലഭിച്ച ബില്ലിലെ ഉയർന്നതുക സംബന്ധിച്ച് സംസാരിക്കുന്നതിന് എത്തിയപ്പോൾ ജ്വല്ലറിക്കാർ ഒഴിഞ്ഞ് മാറുകയും അടുത്ത കടയിലെ അളുകളെയും റോഡിലെ യാത്രക്കാരയും വിളിച്ചു വരുത്തി സ്വർണ്ണം വാങ്ങിയവർക്ക് ഇല്ലത്ത പരാതിയണന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തപ്പോൾ ട്രാഫിക്ക് ഡൂട്ടിയിലുണ്ടായിരുന്ന പോലിസാണ്  സ്വർണ്ണം വാങ്ങിയ ആളുമായി സ്റ്റേഷനിൽ എത്തി പരാതി നൽകാൻ ആവശ്യപ്പെട്ടത്.ഇതുപ്രകാരം സഹോദരിയെയും കൂട്ടി പോലിസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി എഴുതി നൽകിയിട്ടും പരാതി സ്വീകരിക്കുവാൻ പോലിസുകാർ തയ്യാറയില്ലന്നും.ഇത് സംബന്ധിച്ച് വയനാട് എസ്പിക്ക് പരാതി നൽകിയെന്നും ഷോബിൻ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *