May 17, 2024

കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

0
2020 മാര്‍ച്ചിലെ  പ്ലസ് ടു സയന്‍സ്, കണക്ക് പരീക്ഷയില്‍ നാല് വിഷയത്തിനെങ്കിലും ബി.ഗ്രേഡ് ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികല്‍ക്ക് 2021 ലെ നീറ്റ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിനു മുന്നോടിയായി ദീര്‍ഘകാല കോച്ചിംഗ് ക്ലാസില്‍ (ഓണ്‍ലൈന്‍ ക്ലാസുകള്‍) പങ്കെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.2020 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുത്തവരെയും പരിഗണിക്കും.താല്‍പ്പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്,വിലാസം,ഫോണ്‍ നമ്പര്‍,പരിശീലനം ക്രമീകരിയ്ക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം,വെള്ളകടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം,പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്,ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 30 നു മുമ്പായി ഐ.റ്റി.ഡി.പ്പി ഓഫീസില്‍ സമര്‍പ്പിക്കണം. കോഴ്‌സ് ഫീസ്, താമസ ഭക്ഷണ സൗകര്യം സര്‍ക്കാര്‍ വഹിക്കുന്നതാണ്.ഫോണ്‍ 04936202232
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *