June 20, 2026

വെറ്ററിനറി സബ്‌സെന്ററില്‍ ഡോക്ടറില്ല :നാട്ടുകാര്‍ സമരത്തിലേക്ക്.

0
IMG-20200924-WA0358.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട; 
നൂറുകണക്കിന് ക്ഷീരകര്‍ഷകര്‍ ആശ്രയിക്കുന്ന വെറ്റിനറിസബ്‌സെന്ററില്‍ മാസങ്ങളോളമായി ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ സമരത്തിലേക്ക്.കരിങ്ങാരിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ തരുവണസബ്‌സെന്ററാണ് ഇന്‍സ്‌പെക്ടറില്ലാത്തതിനാല്‍ നോക്കുകുത്തിയായി മാറിയത്.എല്ലാ ദിവസവും ഉച്ചവരെ പ്രവര്‍ത്തിക്കേണ്ട സെന്റര്‍ ഇപ്പോള്‍ പേരിന് മാത്രം തുറക്കുകയാണ് ചെയ്യുന്നത്.ഇതോടെ കരിങ്ങാരി,പാലയാണ,തരുവണ തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ സേവനം ലഭിക്കാതെപ്രതിസന്ധിയിലായി.ഡോക്ടറെ നിയമിക്കണമെന്നും ആവശ്യമരുന്നുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ സെന്ററിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.മുന്‍ പഞ്ചായത് പ്രസിഡണ്ട് കെ ജെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.പി പി ജോര്‍ജ്ജ്,കെ ടി ബാലകൃഷ്ണന്‍,സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പ്രശ്‌നപരിഹാരമുണ്ടാവുന്നില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *