May 8, 2024

മത- സാമൂഹിക- കര്‍ഷക സംഘടനകളുടെ സംയുക്തയോഗം 29-ന്

0
മാനന്തവാടി രൂപത ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃസംഗമം മാനന്തവാടി ബിഷപ്സ് ഹൗസില്‍ വച്ച് ചേര്‍ന്നു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോൺ. പോൾ മുണ്ടോളിയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. ജനസംരക്ഷണസമിതി ചെയര്‍മാന്‍ ഫാ. ആന്‍റോ മമ്പള്ളി സ്വാഗതം ആശംസിക്കുകയും മണിമൂളി-നിലമ്പൂര്‍ റീജിയന്‍റെ സിഞ്ചല്ലൂസ് ഫാ. തോമസ് മണക്കുന്നേല്‍ ആശംസകള്‍ നേരുകയും ജനസംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ വിഷയാവതരണം നടത്തുകയും ചെയ്തു. 
യോഗത്തില്‍ പത്ത് കര്‍ഷകസംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. 
വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങളും വന്യജീവിശല്യവും ബഫര്‍ സോണ്‍ പ്രഖ്യാപനവുമെല്ലാം മുന്‍നിര്‍ത്തി ഒരുമിച്ച് മുന്നോട്ടുപോകാമെന്ന് യോഗം തീരുമാനിച്ചു. അതിന്‍റെ ഭാഗമായി വിപുലമായ ഒരു സമിതി രൂപീകരിക്കുന്നതിനു വേണ്ടി സെപ്തംബർ 29-ാം തിയതി കല്പറ്റയില്‍ വച്ച് ജില്ലയിലെ എല്ലാ മത, സാമൂഹിക, കര്‍ഷക സംഘടനകളുടെയും സംയുക്ത യോഗം നടത്താനും തീരുമാനിച്ചു.
യോഗത്തിൽ ഡോ. പി. ലക്ഷമണൻ, പി. എം. ജോയി, എം. സുരേന്ദ്രൻ, ഫാ. ജോസ് കൊച്ചറയ്ക്കൽ, വി. ആർ. ബാലൻ, സാലു അബ്രാഹം, ഗഫൂർ വെണ്ണിയോട്, ഫാ. ബാബു മാപ്ലശ്ശേരി, ജോജിൻ ടി. ജോയി, മുജീബ് ഫൈസൽ, ഫാ. സജി പുഞ്ചയിൽ, ഇ. പി. ഫിലിപ്പുകുട്ടി, ചാക്കോ ചെറുപ്ലായ്ക്കൽ, അനീഷ്, ജോസ് പള്ളത്ത് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *