കോവിഡ് രോഗവ്യാപനം; കൽപ്പറ്റ നഗരം ഒരാഴ്ചത്തേക്ക് അടച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
സിന്ദൂർ ടെക്സ്റ്റൈൽസിൽ ഇന്നലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു  പിന്നാലെ ഇന്ന് സമ്പർക്കം ഉൾപ്പെടെ 17 പേർക്ക്  കൂടി ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപുറമേ  പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 12 പേർക്കും രോഗ ബാധ സ്ഥിരീകരിച്ചു.  
നിലവിൽ മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിൽ ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നഗരം നാളെമുതൽ പൂർണമായി അടച്ചിടാനാണ് തീരുമാനം. സിന്ദൂർ  ടെക്സ്റ്റൈൽസ്,  വനിതാ പോലീസ് സ്റ്റേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകൾ ആണ്. 
ഇതോടെ കൽപറ്റയിൽ മാത്രം ഈ ആഴ്ചയിൽ 82 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.  നാളെ മുതൽ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടയ്‌ന്മെന്റ്  സോൺ ആയി വയനാട് ജില്ലാ കളക്ടർ ഡോക്ടർ അദീല അബ്ദുള്ള പ്രഖ്യാപിച്ചു.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *