കോവിഡ് 19 ജാഗ്രത: ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി.
പടിഞ്ഞാറത്തറ . കാപ്പി ക്കളത്ത് 15 ആം വാർഡിൽ പ്രദേശത്തെ മുഴുവൻ വീടുകളിലും ഹോമിയോപതിയുടെ ഇമ്യൂണിറ്റി ബൂസ്റ്റർ ആഴ്സ് ആൽബ് – 30 എന്ന പ്രതിരോധ മരുന്നിൻ്റെ മൂന്നാംഘട്ട വിതരണം ഉൽഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. നൗഷാദ് നിർവ്വഹിച്ചു.
കാപ്പിക്കളം ഗ്രാമകേന്ദ്രത്തിൽ യുവ ദർശനം പരിസ്ഥിതി ക്ലബ്ബ് പ്രസിഡൻ്റ് ബിനു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സനും വാർഡുമെമ്പറുമായ ശാന്തിനി ഷാജി മുഖ്യ പ്രഭാഷണം നടത്തി.
, ഗ്ലോബൽ ഹോമിയോപതിക് ലൗവേഴ്സ് ഫോറം വയനാട് ജില്ലാ ക്യാപ്റ്റൻ
വി.ടി. മാത്യു പകർച്ചവ്യാധികളെക്കുറിച്ചും പ്രതിരോധ പ്രവർത്തന മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എത്തിയ സന്നദ്ധ പ്രവർത്തകരുടേയും മരുന്ന് സ്വീകരിക്കാൻ എത്തിയവരുടെയും സാന്നിദ്ധ്യവും സഹകരണവും കൊണ്ട് ഭംഗിയായിനടന്ന ചടങ്ങിൽ .ശരത്ചന്ദ്രൻ . ഷീൻ സെബാസ്റ്റ്യൻ കാക്കനാട്ട് എന്നിവരും കുടുംബശ്രീ പ്രവർത്തകരും സംബന്ധിച്ചു .പരിസ്ഥിതിക്ലബ്ബ് ഭാരവാഹികളായ,.ബാബു വർഗ്ഗീസ് സ്വാഗതവും, ജോസ് ടി.ജെ.. നന്ദിയും പറഞ്ഞു. .





Leave a Reply