കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി ചരിത്ര സ്മൃതി സംഘടിപ്പിച്ചു.
കല്‍പ്പറ്റ: കര്‍ഷകരുടെ ക്ഷേമത്തിന് ഇന്ത്യയില്‍ തന്നെ ആദ്യമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത് ഇടത് മുന്നണി സര്‍ക്കാറാണെന്ന് സി.കെ.ശശീന്ദ്രന് എം എല്‍ എ പ്രസ്താവിച്ചു.കര്‍ഷക ക്ഷേമവും ആദിവാസി ക്ഷേമവും ഉറപ്പ് വരുത്താന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. 1956-ല്‍ കേരളം നിലവില്‍ വന്നത് മുതല്‍ വയനാടിനൊരു ജില്ല വേണമെന്ന ആവശ്യം അംഗീകരിച്ചത് 1980-ല്‍ ഇടത് മുന്നണി സര്‍ക്കാരാണ്. സര്‍ക്കാര്‍ തലത്തില്‍ കോളേജ് ഇല്ലാതിരുന്ന വയനാട്ടില്‍ 1980- മുതല്‍ തന്നെ രണ്ട് കോളേജുകളും ഒരു യൂണിവേഴ്സിറ്റിയും നല്‍കിയത് എല്‍ ഡി എഫ് സര്‍ക്കാരാണ്. കഴിഞ്ഞ 40 – വര്‍ഷത്തെ വയനാടിന്റെ പുരോഗതി വിലയിരുത്തിയാല്‍ 23-കൊല്ലം ഭരിച്ച സര്‍ക്കാരിനേക്കാള്‍ 17 -കൊല്ലം ഭരിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞുവെന്നത് വസ്തുതയാണ്.വയനാടിന്റെ പുരോഗതിക്കായുള്ള പോരാട്ടത്തില്‍ ഇനിയും എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര സ്മൃതി എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യാ അധ്യക്ഷത വഹിച്ചു. ജനതാദള്‍ ജില്ലാ സെക്രട്ടറി എന്‍.ഒ.ദേവസ്യാ, ജോസ് മാണിശ്ശേരി, ' കെ.കെ.ബേബി, ടി.എസ്.ജോര്‍ജ്, അഡ്വ.റ്റി.ജെ.ആന്റണി, അഡ്വ.ജോസഫ് സക്കറിയാസ്, കെ.വി.മാത്യൂ, കെ.വി.കുര്യാക്കോസ്, അഡ്വ. ഈശോ ഉമ്മന്‍, ടോം ജോസ്, സജയന് മാത്യൂ, കുര്യന് ജോസഫ്, ടി.ഡി.മാത്യൂ, ജോസ് തോമസ്, ' ടി.എം.നിഷാദ്, കെ. ഡി. ജോസ്, ചാണ്ടി മാത്യൂ, എന്‍.ഷാഫി, സി.അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.




Leave a Reply