സൈബർ കുറ്റാന്വേഷണ മികവിന് ബിനോയ് ഐസക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ

കൽപ്പറ്റ.. : സൈബർ കുറ്റാന്വേഷണ മികവിന് വയനാട് സൈബർ പോലീസിലെ ബിനോയ് ഐസക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ . ജില്ലയിലെ ഏക സൈബർ പോലീസ് സ്റ്റേഷനായ കൽപ്പറ്റയിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് വരദൂർ സ്വദേശിയായ ആഞ്ചേരി ബിനോയ് ഐസക് . ഡിറ്റക്റ്റീവ് എക്സലൻസ് വിഭാഗത്തിലാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുള്ളത്.
2018 – ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ 12 വർഷമായി സൈബർ കുറ്റാന്വേഷണ രംഗത്താണ് പ്രവർത്തിക്കുന്നത്. കൽപ്പറ്റ സൈബർ പോലീസ് സ്റ്റേഷനിൽ ഒരു സ്റ്റേഷൻ ഓഫീസറും ബിനോയ് ഐസക്കിനൊപ്പം മറ്റ് എട്ട് സഹപ്രവർത്തകരുമാണുള്ളത്. പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ലിസിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.



Leave a Reply