September 27, 2023

പി.വി. ജോണിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടത്തി.

0
IMG-20201108-WA0100.jpg
മാനന്തവാടി: 
 യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ  കൊയിലേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ പി.വി. ജോണിൻ്റെ കബറിടത്തിൽ  പുഷ്പാർച്ചന നടത്തി.  അനുസ്മരണ ചടങ്ങിൽ  ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. .വയനാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ പി.വി.ജോൺ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷമാണ്  വിടവാങ്ങിയത്.
” പി.വി. ജോണിൻ്റെ വേർപാട് 5 വർഷം കഴിഞ്ഞിട്ടും ഇന്നും നികത്താനാവത്ത വിട വാണെന്നും പാർട്ടി പ്രവർത്തകർക്ക് വലിയ നഷ്ടമാണ് ഇതുമൂലം വന്നെതെന്നും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ജില്ലയിലെ  സീനിയർ കോൺഗ്രസ് നേതാവായ സി.അഷ്റഫ് പറഞ്ഞു .
എ.എം. .നിഷാന്ത് അധ്യക്ഷത വഹിച്ചു.സി. അഷ്റഫ് , ജേക്കബ് സെബാസ്റ്റ്യൻ, കമ്മന മോഹനൻ, ജിബിൻ മാമ്പള്ളിൽ, വിജയൻ തുണ്ടത്തിൽ, മുസ്തഫ എറമ്പയിൽ, നൗഷാദ് വരടി മൂല, ലിമ്പിൻ കൊയിലേരി, ലാജി പടിയറ, ഷിബു വാഴോലിൽ, ശാന്തി പ്രസാദ്, ജോർജ് പടിയറ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *