March 29, 2024

യു.ടി. ഇ എഫ് നിലപാടറിയിക്കല്‍ സമരം നടത്തി

0
93431ec4 E1b7 421e B2e4 433f38f7e535.jpg
          
                               
 കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ  തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും  2020 നവംബര്‍  26 – ലെ ദേശീയ പണിമുടക്കില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കില്ല എന്ന നിലപാട് പ്രചരിപ്പിക്കുന്നതിനുമായി  യുനൈറ്റഡ്  ടീച്ചേഴ്‌സ് & എംപ്ലോയീസ്  ഫെഡറേഷന്‍ (UTE F ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  നിലപാടറിയിക്കല്‍ സമരം സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ സംഘടിപ്പിച്ച പരിപാടി യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.  UTE F ജില്ലാ കണ്‍വീനര്‍   വി.സി. സത്യന്‍ അധ്യക്ഷത വഹിച്ചു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന  സെക്രട്ടറി  പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്  , കെ.പി.എസ്.ടി എ ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പാലപറമ്പില്‍. കെ.ജി ഒ യു ജില്ലാ പ്രസിഡണ്ട് ബെന്‍സി ജോസഫ്, എസ് ഇ യു ജില്ലാ പ്രസിഡണ്ട് സി. മൊയ്തു, കെ എം സി എസ് എ ജില്ലാ പ്രസിഡണ്ട് സലാം കല്‍പ്പറ്റ , കെ.എസ് ടി.യു ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം, കെ.ബി ഇ യു ജില്ല പ്രസിഡണ്ട് ദിലീപ് കുമാര്‍ , എ. എച്ച് എസ്.ടി.എ ജില്ലാ പ്രസിഡണ്ട് രാജന്‍ ബാബു , കെ.ജി ഒ യു ജില്ലാ  സെക്രട്ടറി  വി. സലീം , കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി  എം.വി രാജന്‍ , ലൈജു ചാക്കോ എന്നിവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *