April 20, 2024

സാമൂഹിക സാംസ്‌കാരിക ആതുരസേവനരംഗത്ത് കാൽ നൂറ്റാണ്ടു പിന്നിടുന്ന എം എം മേരി ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്ത്.

0
Img 20201122 Wa0263.jpg
കൽപ്പറ്റ : 
സാമൂഹിക സാംസ്‌കാരിക ആതുരസേവനരംഗത്ത് കാൽ നൂറ്റാണ്ടു പിന്നിടുന്ന എം എം മേരി വയനാട് ജില്ലാ പഞ്ചായത്ത് പുൽപള്ളി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള അവാർഡ് ലഭിച്ച മേരി, 1978 മുതൽ 2011 വരെ ആരോഗ്യം, പട്ടികവർഗ, വിദ്യാഭ്യസ വകുപ്പുകളിൽ വിവിധ തസ്തികകളിൽ 33 വർഷം സർക്കാർ സേവനം അനുഷ്ഠിച്ചു. 2015-2020 വർഷം കണിയാമ്പറ്റ ഗ്രാമപഞ്ചായത് രണ്ടാം വാർഡായ നടവയലിലെ പഞ്ചായത്ത് അംഗം.
ആതുരസേവന രംഗം:-
2000 മുതൽ 20 വർഷമായി പാലിയേറ്റീവ് കെയർ പ്രവർത്തക.
1 നടവയൽ പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ്.
2 വയനാട് ഇനിഷ്യറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജില്ലാ ട്രഷറർ – 5 വർഷകാലം.
3 പാലിയേറ്റീവ് കെയർ നയ രൂപീകരണ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
4 മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ്ന്റെ കിഴിൽ പ്രവർത്തിക്കുന്ന ആശ്രയ മെന്റൽ ഹെൽത്ത് കെയർ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി മാനസിക രോഗികൾക്കായി പ്രവർത്തിച്ചു.
സാമൂഹിക രംഗം:-
1 ജില്ലാ ലീഗൽ സർവീസ് ആതോറിറ്റിയിൽ 10 വർഷത്തിൽ അധികമായി ലീഗൽ വളണ്ടിയറായി പ്രവർത്തിച്ചു.
2 സീനിയർ സിറ്റിസൺ മേഖലയിൽ 2 വർഷം കോൺസലേഷൻ ഓഫീസറായി പ്രവർത്തിച്ചു.
3 ചൈൽഡ് വെൽഫയർ കമ്മിറ്റി എം പാനൽ സോഷ്യൽ വർക്കർ.
4 സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ  – ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു.
5 വിമൻസ് കൗൺസിൽ ജില്ലാ സെക്രട്ടറി.
6 അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമതി അംഗമായി 10 വർഷം
7 ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ലൈഫ് മെമ്പർ.
8 ജനമൈത്രി പോലീസ് അംഗം
9 സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ് മോണിറ്ററിങ് കമ്മിറ്റി അംഗം.
10 വിമൻസ് വോയിസ് ജില്ലാ കോർഡിനേഷൻ കമ്മിറ്റി അംഗം.
11 ഓയിസ്ക ഇന്റർനാഷണൽ നടവയൽ ചാപ്റ്റർ – വൈസ് പ്രസിഡന്റ്.
12 വൈ എം സി എ നടവയൽ വനിതാ ഫോറം പ്രസിഡന്റ്
13 ഗ്രീൻ സൊസൈറ്റി നടവയൽ പ്രസിഡന്റ്
തുടങ്ങിയ വിവിധ സാമൂഹിക സംഘടനകളിൽ അംഗമായും ഭാരവാഹിയായും പ്രവർത്തിച്ചു.
സാംസ്‌കാരിക രംഗം:-
1 യുവകലാ വനിതകലാസാഹിതി – ജില്ലാ കമ്മിറ്റി അംഗം.
2 ബാലവേദി – സംസ്ഥാന സംഘാടക സമിതി അംഗം.
സംഘടനപരം:-
സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസഷന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു.
രാഷ്ട്രീയം:-
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി അംഗം.
മഹിളാ സംഘം ജില്ലാ ഭാരവാഹി എന്നി നിലകളിൽ പ്രവൃത്തിക്കുന്നു.
വ്യക്തിപരം:-
ഭർത്താവ്‌: പരേതനായ അയ്മനച്ചിറ ജോസഫ്
മകൻ: ബെനിൽഡ് ജോസഫ് (ദേശിയ സൈബർ സുരക്ഷാ കൗൺസിൽ അംഗം)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *