April 29, 2024

ഐ.എച്ച്.ആര്‍.ഡി ഡിഗ്രി കോഴ്‌സില്‍ പ്രവേശനം

0
 ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചേലക്കര, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച എം.എസ്.സി ഇലക്ട്രോണിക്‌സ് (ചേലക്കര) , എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്റ്റസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500  രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200  രൂപ) അപേക്ഷിക്കാം.  തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക്  www.ihrd.ac.in. ഫോണ്‍ 04884 227181, 295181 (ചേലക്കര), 0480 2816270, 8547005078 (കൊടുങ്ങല്ലൂര്‍)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *